ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് മൂന്നു മാസം തടവ്

ദുബൈ: വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ ആക്രമിച്ച ഏഷ്യന്‍ വംശജനായ ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവ്. ആക്രമണത്തില്‍ ഭാര്യക്ക് മൂന്നു ശതമാനം വൈകല്യം സംഭവിച്ച കേസിലാണ് തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരിക്കുന്നത്. 2023 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ശൈഖ് സായിദ് റോഡിലൂടെ കാറില്‍ പോകുമ്പോഴായിരുന്നു ദമ്പതികള്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ കൈ പിടിച്ച് തിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ഇവരുടെ എല്ലിന് ക്ഷതമേല്‍ക്കാന്‍ ഇടയാക്കിയ കേസിലാണ് ദുബൈ കോടതി വിധി പറഞ്ഞിരിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിന് ശേഷം റാശിദ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാവുകയും പിന്നീട് ജൂലൈ അഞ്ചിന് ബര്‍ ദുബൈ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ഫോറന്‍സിക് പരിശോധനയിലും യുവതിയുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി.

Exit mobile version