ഹോം › വിദ്യാഭ്യാസം

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല; കുറച്ചു നാൾ കൂടി കാത്തിരിക്കണം

By admin · 13 Aug 2024, 10:10 PM

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകരുത്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് കഴിയണം. ഇത് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ലിങ്കണും കപ്പലും: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾഭൂഖണ്ഡങ്ങൾ താണ്ടി പ്രഹരശേഷി; എന്താണ് ‘ടു-സ്റ്റേജ്’ ഐ.സി.ബി.എം?റേഡിയോയുടെ ചരിത്രവും കണ്ടുപിടിത്തവുംഇന്ത്യൻ പ്രധാനമന്ത്രിമാർ: 1947 മുതൽ 2026 വരെ​ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്യാജ്യം: അധിനിവേശത്തിന്റെ നാഴികക്കല്ലുകൾമണൽക്കാടുകളിൽ നിന്ന് ആധുനികതയിലേക്ക്: സൗദി അറേബ്യയുടെ ഐതിഹാസിക ചരിത്രം
പൂർണ്ണ പേജ് കാണുക ›