ഹോം › കേരളം

ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

By Metro Journal Team · 29 Nov 2026, 05:15 PM

തിരുവമ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുല്ലൂരാംപാറ ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ(21) എന്നിവരാണ് മരിച്ചത്.

വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നും എത്തിയ നാലാംഗ സംഘത്തിലെ യുവാക്കളാണ് അപകടത്തിൽ‌പ്പെട്ടത്. വിദ്യാർഥികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ തന്നെ ഇരുവരെയും കരയ്‌ക്കെത്തിച്ചു.  തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#death#അപകടം#ആശുപത്രിയിൽ#കോഴിക്കോട്#നടപടി

ബന്ധപ്പെട്ട വാർത്തകൾ

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കംതൃശൂരിൽ 26കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അയൽവീട്ടിലെ ടെറസിൽതാമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയംകുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് 16 വർഷം കഠിനതടവ്എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായിനരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം; കുട്ടിയുടെ നില അതീവ ഗുരുതരം
പൂർണ്ണ പേജ് കാണുക ›