ഹോം › കേരളം

കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കും

By Metro Journal Team · 27 Nov 2026, 06:17 PM

കണ്ണൂരിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന ലിപ്സ്റ്റിക്ക് , ലിപ് ബാം എന്നിവയുടെ വൻ ശേഖരം പിടികൂടി പൊലീസ്. 65000 രൂപ വില മതിക്കുന്ന ലിപ്സ്റ്റിക്കുകളാണ് താളികാവ് എസ് കെ നോവൽറ്റി എന്ന കടയിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് ലിപ്സ്റ്റിക് പിടികൂടിയത്.

ലിപ്സ്റ്റിക്കുകളിലും ലിപ് ബാമുകളിലും ലേബലുകൾ ഉണ്ടായിരുന്നില്ല. നിർമാതാക്കളുടെ ഉൾപ്പെടെയുള്ള വിവരങ്ങളും ഇല്ല. ആകർഷകമായ രീതിയിൽ പല നിറങ്ങളിലാണ് ഇവ നിർമിച്ചിരിക്കുന്നത്.

പിടിച്ചെടുത്തിരിക്കുന്ന വസ്തുക്കളെല്ലാം വ്യാജമായാണ് നിർമിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഗുണനിലവാരം കണ്ടെത്തുന്നതിനായി വിദഗ്ധ പരിശോധന നടത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#5000#police#കണ്ണൂരിൽ#കണ്ണൂർ#പൊലീസ്#വ്യാജ

ബന്ധപ്പെട്ട വാർത്തകൾ

നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻവല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടംഎൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽരണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽമയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›