ഹോം › കേരളം

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

By Metro Journal Team · 27 Nov 2026, 04:57 PM

രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി. ജലാശയത്തിലേക്ക് നീങ്ങിയ ആനയെ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ആന തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുംകിയാനകളെ പ്ര​ദേശത്തെത്തിച്ചിട്ടുണ്ട്. ദൗത്യസംഘം മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചല്ല കാര്യങ്ങൾ പുരോഗമിക്കുന്നത്. ആന ജലാശയത്തിലേക്ക് ഇറങ്ങിയത് ദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

രണ്ടാം റൗണ്ട് മയക്കുവെടി ആനയുടെ ശരീരത്തിൽ തറച്ചിട്ട് ഏകദേശം അരമണിക്കൂറിലധികം പിന്നിട്ടിരിക്കുകയാണ്. നിലവിൽ ആന ജലാശയത്തിൽ മുങ്ങി നിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിക്കുന്നത്. എങ്ങനെയെങ്കിലും ആനയെ സുരക്ഷിതമായി കരയിലേക്ക് കയറ്റാനുള്ള കഠിനമായ ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ. മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയതോടെ ദൗത്യസംഘം അതീവ ജാഗ്രതയിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തടാകത്തിൽ വനംവകുപ്പിന്റെ ബോട്ട് സ്ക്വാഡും നിലയുറപ്പിച്ചിട്ടുണ്ട്.

ആനയെ സുരക്ഷിതമായി കരയിലേക്ക് കയറ്റി തുടർനടപടികൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് സംഘം. ആദ്യ രണ്ടു ദിനവും മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമം വിഫലമാവുകയായിരുന്നു. ഇന്നുകൂടി വിജയം കണ്ടില്ലെങ്കിൽ ദൗത്യം നിർത്തിവയ്ക്കാനുള്ള ആലോചനയിലാണ് വനം വകുപ്പ്.

ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നാം ദിവസവും തുടരുകയാണ്. ആദ്യദിനം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടി ആയതെങ്കിൽ രണ്ടാം ദിനം അനുകൂല പ്രദേശത്തേക്ക് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഇടുക്കി#കാലാവസ്ഥ#ദൗത്യം#നടപടി#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മവല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടംകണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കുംഎൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽപാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞുമയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്
പൂർണ്ണ പേജ് കാണുക ›