ഹോം › കേരളം

എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ

By Metro Journal Team · 27 Nov 2026, 05:18 PM

പി എസ് സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചുവെന്ന് ആരോപിച്ച് കെ എൻ ബാലഗോപാൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ വീഴ്ച വരുത്തുകയാണെന്നും പി എസ് സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നത് സർക്കാർ ചെലവും ബാധ്യതയും കുറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുള്ള കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി എസ് സി വഴി നിയമനം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും സർക്കാർ വൈകിപ്പിക്കുകയാണെന്ന് ബാലഗോപാൽ പറഞ്ഞു.

ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെയും (കെഎഎസ്) അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പരീക്ഷ എഴുതി സർവീസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബാലഗോപാൽ ആരോപിച്ചു. ട്രംപല്ല കേരളം ഭരിക്കുന്നതെന്നും വി ഡി സതീശൻ ട്രംപിനെ പഠിക്കുകയാണെന്നും എന്നും അദ്ദേഹം വിമർശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ldf#vd satheeshan#കരാർ#തിരുവനന്തപുരം#പറഞ്ഞു#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മകണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കുംപാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞുരണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽതൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി‘നിങ്ങൾ ആരെയാണ് പേടിക്കുന്നത്?’; വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
പൂർണ്ണ പേജ് കാണുക ›