ഹോം › കേരളം

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

By Metro Journal Team · 26 Nov 2026, 08:21 AM

അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694 നമ്പർ ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി.

ആലുംമൂട് ഭാഗത്ത് വെച്ചാണ് കണ്ടക്ടറും യാത്രക്കാരായ അയ്യപ്പഭക്തരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് ബസ് ഏറെനേരം നിർത്തിയിടേണ്ടി വന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് ബസ് സർവീസ് പുനരാരംഭിച്ചു.

സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതേത്തുടർന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ksrtc#police#sabarimala#തിരുവനന്തപുരം#നടപടി#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾതൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം ഒന്നര ദിവസത്തിലേറെ കിടന്നു, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നുധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം; ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’, ടി.ഐ. മധുസൂദനൻഅബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽഫോണിന്റെ പാസ്കോഡ് നൽകണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർ
പൂർണ്ണ പേജ് കാണുക ›