ഹോം › കേരളം

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം; ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’, ടി.ഐ. മധുസൂദനൻ

By Metro Journal Team · 26 Nov 2026, 08:10 AM

സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ്. പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗം.

കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും ടി ഐ മധുസൂദനൻ വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്നും ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദേഹം പരിഹ​സിച്ചു. ടി സി വി നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണ്. ഇടതുപക്ഷ പോരാട്ടവീര്യത്തെ ശിക്ഷ കൊടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മധുസൂദനൻ ആരോപിച്ചു. ജുഡീഷ്യറിയും നിർവഹിക്കുന്നത് ഭരണകൂട താൽപര്യത്തിനാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് അവസാനത്തെ കോടതിയല്ല പോരാട്ടം തുടരുമെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.

പൊലീസിന് നേരെ ബോംബ് എറിഞ്ഞതിനെയും മധുസൂദനൻ‌ ന്യായീകരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബോംബേറിൽ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ല. ഒരാൾക്കും രക്തം പോലും പൊടിഞ്ഞിട്ടില്ല. ബോംബ് എറിഞ്ഞപ്പോൾ ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയത്. അതിനാണ് നിഷാദിനെയും, ടി സി വി നന്ദകുമാറിനെയും ജയിലിൽ അടച്ചതെന്ന് മധുസൂദനൻ‌ പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെയും മധുസൂദനൻ വിമർശിച്ചു. വി കുഞ്ഞികൃഷ്ണൻ എംഎൽഎ രാഷ്ട്രീയ നപുംസകമാണെന്നും ഇടതുപക്ഷത്തെ വിറ്റ് എംഎൽഎ ആകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നുും അദേഹം കുറ്റപ്പെടുത്തി. ധൻരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്തവൻ ഇന്ന് വലിയ ആളായി നിൽക്കുന്നു എന്നും പരിഹാസം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#killed#police#കണ്ണൂർ#കോടതി#പോലീസ്#സോഷ്യൽ മീഡിയ

ബന്ധപ്പെട്ട വാർത്തകൾ

തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം ഒന്നര ദിവസത്തിലേറെ കിടന്നു, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നുഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽഫോണിന്റെ പാസ്കോഡ് നൽകണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർഅൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽകേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു; അർഹമായ ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി വിഡി സതീശൻതുലാവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
പൂർണ്ണ പേജ് കാണുക ›