ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളിൽ. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിരീകരണം. 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തി

‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉത്സവത്തിന് പോയ പെൺകുട്ടികളെ വനത്തിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ചു; ഝാർഖണ്ഡിൽ നാലുപേർ പിടിയിൽ

മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല
