ഹോം › കേരളം

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎം

By Metro Journal Team · 27 Nov 2026, 12:10 PM

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം എന്ന് ആരോപിച്ചാണ് പരാതി നല്‍കുക. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.

നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കിമെന്നായിരുന്നു വി ഡി സതീശന്റെ പ്രസംഗം. ഈ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്ത, മര്‍ദനമേറ്റുവാങ്ങിയ, ചോരപ്പുഴകള്‍ താണ്ടി വന്ന, എന്റെ കൊച്ചനുജന്‍മാരോടും അനുജത്തിമാരോടും പറയുന്നു നിങ്ങളുടെ ചോരയില്‍ നിന്ന് കൂടി പിറന്നതാണ് ഈ സര്‍ക്കാര്‍. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങള്‍ പകരം ചോദിക്കും. പഴയതുപോലെയല്ല – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പ്രസംഗത്തിനെതിരെ ഇന്നലെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് പരാതി നല്‍കിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#cpi#governor#police#കണ്ണൂർ#നടപടി

ബന്ധപ്പെട്ട വാർത്തകൾ

ആചാരം തുടരും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ല: ക്ഷേത്രം ട്രസ്റ്റ്ചപ്പുചവറുകളില്ലാത്ത ശബരിമല; ഇത്തവണ സന്നിധാനത്ത് ശുചിത്വത്തിന് പ്രത്യേക ശ്രദ്ധമൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തിസുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനായില്ല; 19കാരിയായ യുവതിയും മരിച്ചുസ്വർണവില ഇന്ന് (27 നവംബർ 2026): പവന് ₹1,280 കൂടി; ഒരു പവന് ₹92,800സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
പൂർണ്ണ പേജ് കാണുക ›