ഹോം › ദേശീയം

ഡിഎംകെ ബിജെപിയുമായി സഖ്യത്തിലേക്ക്? ഉദയനിധി സ്റ്റാലിന്റെ ഗവർണർ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി ടിവികെയുടെ ആരോപണം

By Metro Journal Team · 27 Nov 2026, 12:33 PM

തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ ബിജെപിയുമായി കൈകോർക്കാനൊരുങ്ങുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെ പാർട്ടി. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും പാർലമെന്റിൽ അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് ആരോപണം. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആരോപണങ്ങൾ ഡിഎംകെ തള്ളിയെങ്കിലും ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡിഎംകെ നേതാക്കൾ ഉടൻ ഒത്തുകൂടുമെന്ന് വിവരമുണ്ട്.

വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നത്. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് പ്രത്യേക സമ്മേളനം ചേരുക. 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും ചേരുന്നതിന് അനുമതി തേടിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ബില്ല് പാസാക്കുന്നതിന് പ്രതിപക്ഷത്തെ ചില കക്ഷികളുടെ പിന്തുണ കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയതും ഡിഎംകെ ന്യായീകരിച്ചു. ഇതും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നാണ് ടിവികെ ചൂണ്ടിക്കാട്ടുന്നത്. ഗവർണറെ നിയമസഭയിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിൽ മുമ്പ് അഭിമാനിച്ചിരുന്ന ഡിഎംകെ ഇപ്പോൾ അദ്ദേഹത്തിന്റെ കാലിൽ വീഴാൻ തയ്യാറാണ്. ചരിത്രം വീണ്ടും ആവർത്തിക്കുകയാണെന്നും ടിവികെ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#central govt#CM#governor#kerala assembly#ചെന്നൈ

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്സുപ്രീംകോടതി വിശേഷാധികാരമുള്ളവരുടെ കോടതിയിൽ നിന്ന് ജനങ്ങളുടെ കോടതിയായി മാറി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്വെറ്ററിനറി ഓഫീസർ നിയമനത്തിൽ വൻ കോഴക്കളി; ചോദ്യപേപ്പറും ഉത്തരസൂചികയും ചോർത്തി ‘പ്രൊഫഷണൽ’ തട്ടിപ്പ്ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാനവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രംതിരുപ്പറങ്കുൺട്രം ദീപം വിവാദം: കോടതിയലക്ഷ്യ ഹർജികളും തുടർനടപടി അപേക്ഷകളും നാളെ പരിഗണിക്കാൻ സുപ്രീംകോടതി
പൂർണ്ണ പേജ് കാണുക ›