ഹോം › കേരളം

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി

By Metro Journal Team · 27 Nov 2026, 12:16 PM

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ 10.41നാണ് രാഷ്ട്രപതി എത്തിയത്.

ഗവർണർ ഓം പ്രകാശ് മാഥൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എംപിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിച്ചു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ എ. ചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#priyanka gandhi#pv anwar#vd satheeshan#എറണാകുളം#കൊച്ചി

ബന്ധപ്പെട്ട വാർത്തകൾ

ആചാരം തുടരും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ല: ക്ഷേത്രം ട്രസ്റ്റ്ചപ്പുചവറുകളില്ലാത്ത ശബരിമല; ഇത്തവണ സന്നിധാനത്ത് ശുചിത്വത്തിന് പ്രത്യേക ശ്രദ്ധകണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎംസുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനായില്ല; 19കാരിയായ യുവതിയും മരിച്ചുസ്വർണവില ഇന്ന് (27 നവംബർ 2026): പവന് ₹1,280 കൂടി; ഒരു പവന് ₹92,800സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
പൂർണ്ണ പേജ് കാണുക ›