ഹോം › കേരളം

കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ അര്‍ഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല; ടി ഐ മധുസൂദനനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

By Metro Journal Team · 27 Nov 2026, 12:51 PM

കൊലവിളി പ്രസംഗത്തില്‍ ടി ഐ മധുസൂദനനെ പൂര്‍ണമായും തള്ളി സിപിഐഎം. പ്രതികാരക്കൊല പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കേസെടുക്കാത്ത് എന്തെയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ധനരാജ് കേസിലെ വിധിക്കെതിരെ പാര്‍ട്ടി അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൊലപാതകവും കേരളത്തില്‍ ഇനി രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഉണ്ടാവരുത്. അങ്ങനെ ഏതെങ്കിലുമൊരു കൊലപാതകം സംഭവിച്ചാല്‍ തന്നെ അതിനു പകരം കൊലപാതകമാണ് എന്ന നില ഞങ്ങള്‍ ഉപേക്ഷിക്കുന്നു. ഇക്കാര്യം പരസ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാടാണ് പാര്‍ട്ടി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് – പത്ത് വര്‍ഷക്കാലം സമാധാനപരമായ അന്തരീക്ഷത്തിലൂടെ കേരളം മുന്നോട്ട് പോയിട്ടുണ്ട്. ആ മുന്നോട്ട് പോയ നിലപാടിനൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നത് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി കണ്ണൂരില്‍ വന്ന് ഒരു പ്രസംഗം നടത്തി. ചോരയ്ക്ക് ചോര എന്നാണ്. ഒന്നിനെയും വിടാന്‍ പോകുന്നില്ല എന്നാണ് പറഞ്ഞത്. ഇതിന്റെ അര്‍ഥമെന്താണ്. അത് സത്യപ്രതിജ്ഞാലംഘനമാണ്. കണ്ണൂര്‍ പ്രസംഗത്തിന്റെ ഭാഗമായി മുഖ്യന്ത്രിക്കെതിരെ കേസ് ഉണ്ടാവേണ്ടതാണ്. അതിനെ ഞങ്ങള്‍ അതിശക്തമായി അപലപിക്കുകയാണ്. മാധ്യമങ്ങള്‍ ഇതില്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. നമ്മള്‍ ഒരു തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തിന്റെയോ അതിന്റെ അര്‍ഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല. ശക്തമായ രീതിയില്‍ ജനങ്ങളെ അണിനിരത്തി കൊലപാതക രാഷ്ട്രീയം ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടി വിരുദ്ധ സമീപനങ്ങളെയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാട് തന്നെയാണ് ഇനിയും തുടരുക. പൊതു നിലപാടിന് എതിരായിട്ട് വരുന്ന ഒന്നിനെയും പാര്‍ട്ടി അംഗീകരിക്കില്ല – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരായി എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാലംഘനം നടത്തിയ വി ഡി സതീശനെതിരാണ്. മധുസൂധനനെതിരായി കേസെടുത്തു എന്ന് നിങ്ങള്‍ പറയുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി കേസെടുക്കാത്തത്- അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#cpi#murder#കണ്ണൂർ#പറഞ്ഞു#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

ചപ്പുചവറുകളില്ലാത്ത ശബരിമല; ഇത്തവണ സന്നിധാനത്ത് ശുചിത്വത്തിന് പ്രത്യേക ശ്രദ്ധമൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തികണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎംസുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനായില്ല; 19കാരിയായ യുവതിയും മരിച്ചുസ്വർണവില ഇന്ന് (27 നവംബർ 2026): പവന് ₹1,280 കൂടി; ഒരു പവന് ₹92,800സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
പൂർണ്ണ പേജ് കാണുക ›