ഹോം › കേരളം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

By Metro Journal Team · 27 Nov 2026, 08:51 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 6 ജില്ലകളില്‍ എല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴ കുറയും എന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞദിവസം ഉണ്ടായിരുന്ന യെല്ലോ മുന്നറിയിപ്പ് ഈ ജില്ലകളില്‍ പിന്‍വലിച്ചിട്ടുണ്ട്.

നാളെ മുതല്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക വരെ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദ പാത്തി (Trough) സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് നിലവിലെ ശക്തമായ മഴയെ സ്വാധീനിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഇടുക്കി#എറണാകുളം#കോട്ടയം#കോഴിക്കോട്#തിരുവനന്തപുരം#മലപ്പുറം

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (27 നവംബർ 2026): പവന് ₹1,280 കൂടി; ഒരു പവന് ₹92,800കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തുകോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് പത്മജ; സ്വാഗതം ചെയ്യുമോ നേതൃത്വം? കെപിസിസിക്കും എഐസിസിക്കും കത്തയച്ചു‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻപരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐ
പൂർണ്ണ പേജ് കാണുക ›