കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സാജിദ് (32) ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സഹീർ (23), കൊല്ലം കടയ്ക്കൽ പെട്ടിക്കടവ് ആഷിയാ മൻസിലിൽ മുസാമിൻ (20), മലയിടം തുരുത്ത് അമ്പൂനാട് കാച്ചം കുഴി വീട്ടിൽ ജാഫർ ( 28 ) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 2.O8 ഗ്രാം എംഡിഎംഎ, 22.4 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ നെല്ലിക്കുഴി ഭാഗത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ കെ.എച്ച്. ഹാഷിം, എഎസ്ഐ സിജോ എസ്., സിപിഒമാരായ ഫൈസൽ, റെനീഷ്, സുഭാഷ് ചന്ദ്രൻ, അഭിലാഷ് , സിപിഒമാരായ ദയേഷ്, അഭിലാഷ് ശിവൻ, ഫരീദ് എന്നിവരാണുണ്ടായിരുന്നത്.