ഹോം › കേരളം

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

By Metro Journal Team · 21 Nov 2026, 08:18 PM

വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ‍്യുതി മുടങ്ങിയ സംഭവത്തിൽ നടപടി. കെഎസ്ഇബി സബ് എൻജീനിയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. എക്സിക‍്യൂട്ടീവ് എൻജീനിയറുടേതാണ് നടപടി. അറിയിപ്പില്ലാതെ വൈദ‍്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ‍്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്. മന്ത്രിയുടെ പരിപാടിയുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ലൈൻ ഓഫാക്കിയതെന്നുമാണ് സബ് എൻജീനിയറുടെ വിശദീകരണം.

കണ്ണൂരിൽ മന്ത്രി പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെയാണ് വൈദ‍്യുതി മുടങ്ങിയത്. തുടർന്ന് മൈക്കില്ലാതെയും വൈദ‍്യുതിയില്ലാതെയുമാണ് വൈദ‍്യുതി മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ചതിനു ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kseb#കണ്ണൂർ#നടപടി#പങ്കെടുത്ത#മന്ത്രി#വൈദ്യുതി

ബന്ധപ്പെട്ട വാർത്തകൾ

കോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽപിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്‍; കെ വി തോമസിനെതിരെ ജിന്റോ ജോണ്‍മദ്യത്തിനൊപ്പം ബീഫും പോർക്കും പുറത്ത്; ട്രെയിൻ യാത്രക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഐആർസിടിസി17കാരി ഫെയർനെസ് ക്രീം വാങ്ങിയത് ഇൻസ്റ്റഗ്രാം വഴി; പേജ് അപ്രത്യക്ഷംവയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്
പൂർണ്ണ പേജ് കാണുക ›