ഹോം › കേരളം

സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

By Metro Journal Team · 18 Nov 2026, 08:48 AM

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. കെപിസിസി നിർദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനാണ് നടപടി സ്വീകരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വിന്നിരുന്നു. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അം​ഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#തിരുവനന്തപുരം#നടപടി#പൊലീസ്#പോലീസ്

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (18 നവംബർ 2026): പവന് ₹2,040 കുറഞ്ഞു; ഒരു പവന് ₹97,720ഡേറ്റിങ് ആപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ ഡോക്ടർ; നഷ്ടമായത് 32 ലക്ഷം രൂപഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്കൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്‌ക്; ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ രാജ്യാന്തര കരാറുകൾ ഒപ്പുവെക്കുംസ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നുചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ
പൂർണ്ണ പേജ് കാണുക ›