ഹോം › കേരളം

കോഴിക്കോട് കടപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊർജിതം

By Metro Journal Team · 18 Nov 2026, 08:06 AM

ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ കൊടി പോലും പൂര്‍ണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് യാതൊരു സൂചനയും നിലവില്‍ കണ്ടത്താന്‍ സാധിച്ചിട്ടില്ല.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബീച്ചിന്റെ പരിസരത്ത് രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് മണലില്‍ മൃതദേഹം കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി ബീച്ചില്‍ ഒരുപാട് ആളുകളുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുലര്‍ച്ചെ മൂന്നര വരെ ആ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. രാത്രിയും ബീച്ച് പരിസരത്ത് പൊലീസ് പട്രോള്‍ നടത്തിയിരുന്നു. ആരാണ് കുഞ്ഞിനെ ബീച്ചില്‍ ഉപേക്ഷിച്ചതെന്ന് അറിയാന്‍ വിശദമായ അന്വേഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#കോഴിക്കോട്#പൊലീസ്#ബീച്ചില്‍#മൃതദേഹം

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (18 നവംബർ 2026): പവന് ₹2,040 കുറഞ്ഞു; ഒരു പവന് ₹97,720ഡേറ്റിങ് ആപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ ഡോക്ടർ; നഷ്ടമായത് 32 ലക്ഷം രൂപകൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തികൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്‌ക്; ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ രാജ്യാന്തര കരാറുകൾ ഒപ്പുവെക്കുംസ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നുചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ
പൂർണ്ണ പേജ് കാണുക ›