പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് ഫ്രഞ്ച് പ്രതിനിധി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് മക്രോൺ വ്യക്തമാക്കി ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടെന്ന് മക്രോൺ പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു എല്ലാ ബന്ദികളെ മോചിപ്പിക്കണം. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർനിർമിക്കുകയും വേണം. ഇസ്രായേലിനെ പൂർണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പടുക്കണമെന്നും മക്രോൺ പറഞ്ഞു.
പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin