ഹോം › കേരളം

എം ജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണം; എസ് എഫ് ഐ

By Metro Journal Team · 13 Nov 2026, 08:24 PM

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ. സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനായി എത്തുന്ന മാധ്യമങ്ങള്‍ക്ക് വി സിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് എസ് എഫ് ഐ എം ജി സര്‍വകലാശാല സബ് കമ്മിറ്റി കുറ്റപ്പെടുത്തി.

നിരന്തരം സംഘ്പരിവാര്‍ അജണ്ടകള്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലറാണ് ഇപ്പോള്‍ ഈ മാധ്യമ വിലക്കും കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്തുടനീളം മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും അവരുടെ വായ്മൂടിക്കെട്ടുകയും ചെയ്യുന്ന സംഘ്പരിവാര്‍ നയങ്ങളുടെ നേര്‍പ്പകര്‍പ്പാണ് എം ജി സര്‍വ്വകലാശാലയിലും വി സി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ അജണ്ടകള്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കുമ്പോള്‍ അത് പൊതുസമൂഹം അറിയാതിരിക്കാനും സര്‍വകലാശാലയുടെ സുതാര്യത ഇല്ലാതാക്കാനുമാണ് ഇത്തരമൊരു മാധ്യമ നിയന്ത്രണം വി സി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും എസ് എഫ് ഐ ആരോപിച്ചു.

നവംബര്‍ 13-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണ്. സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ജനാധിപത്യവിരുദ്ധവും വിദ്യാര്‍ഥി വിരുദ്ധവുമായ ഇടപെടലുകള്‍ നടത്തുന്ന വൈസ് ചാന്‍സലറുടെ നടപടികളെ തുറന്നുകാട്ടുന്നതില്‍ വലിയ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ സര്‍വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന വി സി ഹാരിസ് അനുസ്മരണത്തിന്റെ ഭാഗമായുള്ള വൈജ്ഞാനിക സദസ്സിന്റെ ഫണ്ട് തടഞ്ഞ ഏകാധിപത്യപരമായ നടപടിയെയും മാധ്യമങ്ങള്‍ തുറന്നുകാട്ടിയിരുന്നു. ഇതിനെല്ലാം പിറകെയാണ് മാധ്യമങ്ങളെ വിലക്കിയുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സര്‍വകലാശാലകള്‍ സ്വതന്ത്രമായ ആശയവിനിമയങ്ങളുടെയും സംവാദങ്ങളുടെയും തുറന്ന ഇടമാകേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ ശബ്ദവും ജനാധിപത്യപരമായ ഇടപെടലുകളും പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന വി സിയുടെ ഈ സ്വേച്ഛാധിപത്യ നീക്കം വിദ്യാര്‍ഥി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

മാധ്യമങ്ങളെ വിലക്കിക്കൊണ്ട് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള വി സിയുടെ നീക്കം അവസാനിപ്പിക്കണം. ഈ ജനാധിപത്യവിരുദ്ധ ഉത്തരവ് ഉടനടി പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകണം. അല്ലാത്തപക്ഷം മാധ്യമവേട്ടക്കെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് സര്‍വകലാശാല സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് എസ് എഫ് ഐ എം ജി സര്‍വകലാശാല സബ് കമ്മിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#കോട്ടയം#നടപടി#നിയന്ത്രണം#മാധ്യമ#സംഘ്പരിവാര്‍#സര്‍വകലാശാല

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›