ഹോം › കേരളം

പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Metro Journal Team · 13 Nov 2026, 08:39 PM

പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്ത് കെ.എം.ഷാജഹാൻ ഹൈക്കോടതിയിൽ. എംഎല്‍എ ആയിരിക്കെ വി. ഡി സതീശന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് ഹർജിയിൽ ആരോപിക്കുന്നു.

വിജിലന്‍സ് അന്വേഷണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണം എന്നായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ. ശിപാര്‍ശയ്ക്ക് പിന്നാലെ യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും ക്ലീന്‍ ചിറ്റ് നല്‍കിയത് നിയമവിരുദ്ധമാണ്. വിജിലന്‍സ് നടപടി റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#high court#kerala assembly#അന്വേഷണം#നടപടി#വിജിലന്‍സ്

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›