ഹോം › കേരളം

77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു

By MJ Desk · 01 Sep 2025, 11:15 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇതാദ്യമായി പവന്റെ വില 77,000 കടന്നു. ഇന്ന് പവന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 77,640 രൂപയായി ഗ്രാമിന് 85 രൂപ ഉയർന്ന് 9705 രൂപയായി. ഓഗസ്റ്റ് 22ന് 73,720 രൂപയായിരുന്നു പവന്റെ വില. പത്ത് ദിവസത്തിനിടെ 3920 രൂപയാണ് പവന് വർധിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 8030 രൂപയായി. ഇതാദ്യമായാണ് ഗ്രാമിന് 8000 രൂപ കടക്കുന്നത്. വെള്ളി വില ഗ്രാമിന് 2 രൂപ വർധിച്ച് 133 രൂപയായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
പൂർണ്ണ പേജ് കാണുക ›