ഹോം › കേരളം

ഗോവിന്ദച്ചാമി പിടിയിലായെന്ന് സ്ഥിരീകരണം; പിടികൂടിയത് കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുന്നതിനിടെ

By MJ Desk · 25 Jul 2025, 10:52 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന് സ്ഥിരീകരണമായി. തളാപ്പ് ഭാഗത്തെ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെ തടവുചാടിയ ഇയാൾക്കായി പോലീസ് കണ്ണൂരിലും പരിസരത്തും വ്യാപക പരിശോധന നടത്തിയിരുന്നു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. തടവുചാടിയ ഗോവിന്ദച്ചാമിക്ക് സെൻട്രൽ ജയിലിൽ നിന്നും നാല് കിലോമീറ്റർ ദൂരം മാത്രമേ സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളു. പോലീസും നാട്ടുകാരും ഇയാൾക്കായി വ്യാപക തെരച്ചിലിന് ഇറങ്ങിയതോടെ കൂടുതൽ മുന്നോട്ടു പോകാനാകാതെ കൊടും ക്രിമിനൽ കിണറ്റിലിറങ്ങി ഒളിച്ചിരിക്കുകയായിരുന്നു കറുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് ഇയാൾ ജയിൽ ചാടിയത്. പുറത്തിറങ്ങിയതിന് പിന്നാലെ കറുത്ത ഷർട്ട് മാറ്റി വെളുത്ത ഷർട്ട് ധരിച്ച് തലയിലൊരു ചാക്ക് കെട്ട് വെച്ച് തന്റെ മുറിക്കൈ അതിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ നടന്നുപോയിരുന്നത്. ഇയാൾ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
പൂർണ്ണ പേജ് കാണുക ›