ഹോം › കേരളം

കോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് പത്മജ; സ്വാഗതം ചെയ്യുമോ നേതൃത്വം? കെപിസിസിക്കും എഐസിസിക്കും കത്തയച്ചു

By Metro Journal Team · 26 Nov 2026, 09:06 PM

കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കവുമായി പത്മജ വേണുഗോപാൽ. പാർട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പത്മജ കത്തയച്ചു. ഇ-മെയിൽ മുഖേനയാണ് കത്ത് കൈമാറിയത്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റിൽ ഖേദിക്കുന്നുവെന്നും പത്മജ കത്തിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. നിരുപാധികം മാപ്പ് ചോദിക്കുന്നതായും കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, പത്മജയുടെ തിരിച്ചുവരവിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിലപാട്. മുതിർന്ന നേതാക്കളുമായും സംസ്ഥാന-ദേശീയ നേതൃത്വവുമായും കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

പത്മജയെ തിരിച്ചെടുക്കുന്നതിനെ അനുകൂലിച്ചും എതിർത്തും കോൺഗ്രസിനുള്ളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നേതൃത്വത്തിന്റെ തീരുമാനമാണ് ഇനി നിർണായകമാകുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#തിരുവനന്തപുരം#പത്മജ#പാൽ

ബന്ധപ്പെട്ട വാർത്തകൾ

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐകോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 14 ആയി“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾശക്തമായ മഴ തുടരുന്നു; ശബരിമലയിൽ ഓറഞ്ച് അലർട്ട്: ഇടിമിന്നലിനും സാധ്യതനാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ
പൂർണ്ണ പേജ് കാണുക ›