ഹോം › കേരളം

കോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്

By Metro Journal Team · 14 Nov 2026, 03:41 PM

പത്തനംതിട്ട: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പത്തനംതിട്ടയിലെ കോഴഞ്ചേരി പാലം. നിലവിലുള്ള പാലത്തിനു സമാന്തരമായി മാരാമൺ കൺവൻഷൻ വേദിക്കടുത്ത് കൂടി നിർമിച്ചിരിക്കുന്ന പാലം ഞായറാഴ്ചയാണ് നാടിന് സമർപ്പിക്കുന്നത്. പാലം നിർമിച്ചതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും. മുൻ മന്ത്രി വീണ ജോർജും ഇപ്പോഴത്തെ ആറന്മുള എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഇക്കാര്യത്തിൽ രൂക്ഷമായ വാക്കുതർക്കം തുടരുകയാണ്.

2011 -16 കാലഘട്ടത്തിൽ യുഡിഎഫ് സർക്കാരാണ് പാലത്തിനു വേണ്ടിയുള്ള ഫണ്ട് അനുവദിച്ചതെന്നാണ് അബിൻ വർക്കി വാദിക്കുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാരാണ് പാലം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി നിർമാണം പൂർത്തിയാക്കിയതെന്ന് സ്ഥലം എംഎൽഎ ആയിരുന്ന വീണ ജോർജ് വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഫെയ്സ്ബുക്ക് കുറിപ്പും വീണ ജോർജ് പങ്കു വച്ചിട്ടുണ്ട്.

പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും കുറിക്കുകയാണ് എന്ന വിശദീകരണത്തോടെയാണ് വീണ എഴുതിയിരിക്കുന്നത്:

ആറന്മുള എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ ഒന്നാം എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി വഴിയാണ് ഇതിനായി പണം അനുവദിച്ചത്.

പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വീണ ജോർജ് കുറിച്ചിട്ടുണ്ട്.

എന്നാൽ 2012-13 ബഡ്ജറ്റിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യ മന്ത്രിയുമായിരുന്നപ്പോൾ അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന പത്തനംതിട മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നതെന്നും അബിൻ മറുപടിയായി കുറിക്കുന്നു.

2016 മുതൽ 2026 വരെ ആറന്മുള എംഎൽഎ ആയിരുന്ന വീണയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അബിൻ വർക്കി പരാജയപ്പെടുത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#kerala assembly#ldf#udf#പത്തനംതിട്ട#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾനെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻവ്യാജ ട്രാഫിക് പിഴ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപഎംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് ഹൈദർ മധൂർ പിടിയിൽരാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസിചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ
പൂർണ്ണ പേജ് കാണുക ›