ഹോം › കേരളം

കോഴിക്കോട് മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

By MJ Desk · 09 Sep 2025, 11:48 AM

കോഴിക്കോട് കൊടുവള്ളി-എൻഐടി റോഡിൽ കുണ്ടുങ്ങലിൽ മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. 

ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മാർബിളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മാർബിൾ ഇറക്കാനായി ലോറിയിൽ വന്നതായിരുന്നു രാംനാഥ്. 

ലോറിക്ക് മുകളിലാണ് ഇദ്ദേഹം ഇരുന്നിരുന്നത്. ലോറി മറിഞ്ഞതോടെ താഴെ വീണ രാംനാഥ് അതിനടിയിൽ പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›