ഹോം › കേരളം

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

By Metro Journal Team · 25 Nov 2026, 12:55 PM

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ വിമര്‍ശനങ്ങളില്‍ ഷാഫി പറമ്പിലിന് പിന്തുണയുമായി എംഎല്‍എമാരായ കെ.എം അഭിജിത്തും സന്ദീപ് വാര്യരും ഒ.ജെ ജനീഷും. ഷാഫി പറമ്പില്‍ ആള്‍കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവെന്നും കോണ്‍ഗ്രസിലേക്ക് വന്നത് മുതല്‍ ഷാഫി പറമ്പില്‍ തന്നെ സഹോദരനെപോലെ ചേര്‍ത്ത് പിടിച്ചുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

102 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വന്നതില്‍ ഷാഫി പറമ്പിലിന്റെ അക്ഷീണ പ്രയത്‌നത്തിന് വലിയ പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫിയുടെ ജനപ്രീതിയും പോരാട്ടവീര്യവും എടുത്തുപറഞ്ഞുകൊണ്ടാണ് കെ.എം അഭിജിത്തിന്റെ പ്രതികരണം.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഷാഫിയുടെ ജനപിന്തുണയുടെ തെളിവാണെന്നും യൂത്ത് കോണ്‍ഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതില്‍ ഷാഫി പറമ്പിലിന് നിര്‍ണായക പങ്കുണ്ടെന്നും അഭിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ഷാഫി പറമ്പിലാണ്. 102 സീറ്റ് നേടികൊണ്ടുള്ള യുഡിഎഫിന്റെ വിജയത്തില്‍ ഷാഫിയുടെ പങ്ക് ചെറുതല്ലെന്നും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഷാഫിയെ ചേര്‍ത്തുപിടിക്കണമെന്നും അഭിജിത്ത് പ്രതികരിച്ചു. വ്യക്തിതാത്പര്യങ്ങള്‍ക്കായി പൊതുജനത്തെ വെറുപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ലെന്ന് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷ് പറഞ്ഞു. വിവാദങ്ങള്‍ സംഘടനക്ക് ഗുണകരമല്ല. പരസ്യപ്രതികരണവും നല്ലതല്ല. ഒരാളുടെ പ്രതിച്ഛായ തകര്‍ക്കുന്ന ആരോപണം ഉയർത്തുന്നതും വ്യക്തിപരമായി ആക്രമിക്കുന്നതും ശരിയല്ല.

ഗ്രൂപ്പിന് അതീതമായി ഒരാള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് അയാളുടെ പോസിറ്റീവ് വശമാണെന്നും പരസ്പരം ചെളിവാരി എറിയുന്നത് നല്ലതിനല്ലെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#kerala assembly#udf#എംപി#തിരുവനന്തപുരം#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള എസി ബസുമായി കെഎസ്ആർടിസി; വീൽചെയർ സൗകര്യവും, ആധുനിക സുരക്ഷാ സംവിധാനങ്ങളുംഎഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; റീപാക്കിങ് കേന്ദ്രങ്ങൾ തേടി പൊലീസ്അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; സമരക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻതൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച: 77-കാരൻ ശുചിമുറിയിൽ മരിച്ചു കിടന്നത് 36 മണിക്കൂറോളംധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയുംഷാഫിയെ തള്ളിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; അതിരുവിട്ട് സൈബർ പോരാളികൾ
പൂർണ്ണ പേജ് കാണുക ›