ഹോം › ദേശീയം

ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

By Metro Journal Team · 25 Nov 2026, 01:09 PM

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ വഴിയോര ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 17 പേർ കുട്ടികളാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് സംശയം.

തിങ്കളാഴ്ച രാത്രി ഭിവണ്ടിയിലെ വൻസർപട്ടി നാക്ക പ്രദേശത്തെ ഭക്ഷണശാലയിൽ നിന്നാണ് ഇവർ ഷവർമ കഴിച്ചത്. തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഗവ. ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഇവരിൽ 25 സ്ത്രീകളുമുണ്ട്. രോഗികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഭിവണ്ടി-നിസാംപുർ സിറ്റി മുനിസിപ്പൽ കോർപറേഷൻ മെഡിക്കൽ ഓഫീസർ ഡോ. സന്ദീപ് ഗാഡേക്കർ പറഞ്ഞു.

നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് മഞ്ഞനിറമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്‍റ് കമ്മിഷണർ സന്തോഷ് ഷിസോഡിയ പറഞ്ഞു. രോഗബാധയ്ക്ക് കാരണം ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലും ഘടകമാണോ എന്ന് ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണശാല ഉടമയ്ക്കെതിരേ നിസാംപുര പൊലീസ് കേസെടുത്തു. പ്രതി നിലവിൽ ഒളിവിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#maharashtra#police#ജില്ല#താനെ#പൊലീസ്#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾസുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർതിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതിആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതിനിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
പൂർണ്ണ പേജ് കാണുക ›