ഹോം › കേരളം

വയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

By Metro Journal Team · 23 Nov 2026, 07:32 PM

വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമം പ്രാബല്യത്തിൽ വന്നാൽ മൂന്ന് വർഷം തടവ്ശിക്ഷ ലഭിക്കുമെന്നും ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വിഡി സതീശൻ പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പിതൃഭവനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. എം എ യൂസഫ് അലി ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിൽ നല്ല മോഡൽ കേരളത്തിൽ ഉണ്ടാക്കും. രക്ഷകർത്താക്കളുടെ കാലം കഴിഞ്ഞാൽ ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം ഉണ്ടാകണം. ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#vd satheeshan#കൊല്ലം#തെരുവിൽ#നിയമം#വയോജനങ്ങളുടെ

ബന്ധപ്പെട്ട വാർത്തകൾ

എൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതികിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പനഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപിശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പൂർണ്ണ പേജ് കാണുക ›