ഹോം › കേരളം

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉടൻ ചർച്ച നടത്തി പരിഹാരം കാണണം: എം.വി. ഗോവിന്ദൻ

By Metro Journal Team · 15 Nov 2026, 12:12 PM

എൽഎപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോവുകയും തങ്ങൾ അധികാരത്തിലെത്തിയാൽ ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നുമാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണെന്നുമാണ് എം.വി. ഗോവിന്ദൻ പറയുന്നത്.

എൽഎപിഎസ്ടി സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ‍്യനില ഗുരുതരമെന്നാണ് റിപ്പോർട്ടുകളെന്നും ഗോവിന്ദൻ പറഞ്ഞു. വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ‍്യവുമായാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണമെന്നാണ് വളർമതിയുടെ ആവശ‍്യം.

സമരത്തിന് പിന്തുണയുമായി സിപിഎം, കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരേ വലിയ വിമർശനമാണ് ഉ‍യർന്നത്. പ്രതിപക്ഷത്തായിരുന്നപ്പോൾ ജനാധിപത‍്യത്തെയും മൗലികാവകാശങ്ങളെയും പറ്റി സംസാരിച്ചിരുന്ന മുഖ‍്യമന്ത്രി അധികാരത്തിലെത്തിയപ്പോൾ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണെന്ന് സിപിഎം നേതാവും എംഎൽഎയുമായ വി. ജോയ് മാധ‍്യമങ്ങളോട് പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpm#mv govindan#thrissur#തൃശൂർ#വളർമതി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തുകാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹംചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘംക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടിഅധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ
പൂർണ്ണ പേജ് കാണുക ›