മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല
തിരുവനന്തപുരം: വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ ക്ലിഫ് ഹൗസിനെ ഒഴിവാക്കി. ക്ലിഫ് ഹൗസ് നവീകരണത്തിനായി കാണിച്ചിട്ടുള്ളത് ടൂറിസം വകുപ്പിൻ്റെ ചെലവ് മാത്രം. ടൂറിസം വകുപ്പ് ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യൻ മാറ്റാൻ ചെലവാക്കിയത് 4 ലക്ഷം രൂപ.
കർട്ടൻ മാറ്റാൻ ചെലവ് 1.5 ലക്ഷം രൂപ. മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിന് ആകെ ചെലവിട്ടത് 5.63 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക മാറ്റിവെച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. മന്ത്രി അനൂപ് ജേക്കബാണ് അവിടെ താമസിക്കുന്നത്.
നവീകരണ ചെലവ് 81 ലക്ഷം രൂപ. എം ലിജുവിന്റെ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപ. രമേശ് ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിന് 31 ലക്ഷം രൂപയും ചെലവിട്ടു. എൻ ഷംസുദ്ദീൻ താമസിക്കുന്ന നെസ്‌റ്റ് ബംഗ്ലാവിന് 40.66 ലക്ഷം പി കെ ബഷീറിന്റെ വസതിയായ ഉഷസിന് 40.03 ലക്ഷം കെ എം ഷാജിയുടെ പൗർണമിയിൽ 40.81 ലക്ഷം എന്നിങ്ങനെയാണ് ചെലവ്.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് എത്ര ചെലവഴിച്ചു എന്ന് വിവരാവകാശം വഴി ചോദിക്കുന്നവർക്ക് മറുപടി നൽകുന്നില്ല. ഒക്‌ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത് വിവാദമായപ്പോൾ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്‌ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

ചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി

തലസ്ഥാനത്ത് ലഹരി സംഘത്തിന്‍റെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്

ബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; കടുത്ത നടപടികളിലേക്ക് കടക്കാതെ വിദ്യാഭ്യാസ വകുപ്പ്
