ഹോം › കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും: അടൂർ പ്രകാശ്

By MJ Desk · 01 Sep 2025, 12:12 PM

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു ആക്ഷേപങ്ങൾ ഉയർന്ന വന്ന നിരവധി ആളുകൾ സഭയിലുണ്ട്. പാർട്ടി രാഹുലിന് ഒപ്പം തന്നെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. രാഹുലിനെതിരെ ഉയർന്നത് തെരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും അടൂർ പ്രകാശ് പറഞ്ഞു ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് സഹകരിക്കുന്ന കാര്യത്തിൽ ചർച്ച നാളെയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഫ് യോഗത്തിന് ശേഷം പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഎം ബിജെപിയും തമ്മിലുള്ള കൂട്ടു കച്ചവടത്തിന്റെ ഭാഗമാണ് എല്ലാം നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
പൂർണ്ണ പേജ് കാണുക ›