ഹോം › കേരളം

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

By Metro Journal Team · 24 Nov 2026, 03:34 PM

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍. ഏത് സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്ന വ്യക്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ഷജീര്‍ ആരോപിച്ചു. ഉണ്ണിത്താന്‍ യൂത്ത് കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും നിലയ്ക്ക് നിന്നാല്‍ അദ്ദേഹത്തിന് കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യൂത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ഉണ്ണിത്താന്‍ വളര്‍ന്നിട്ടില്ലെന്നും ഷജീര്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.കാസര്‍കോട് രക്തസാക്ഷികളായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചോര ചൂണ്ടിക്കാട്ടി ജയിച്ച ആളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന് നേമം ഷജീര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പിന്നീട് ആ കൊല്ലാക്കൊലയ്ക്ക് കൂട്ടുനിന്ന സിപിഐഎമ്മുകാര്‍ക്കായി വക്കീലിനെ നിയമിക്കുകയാണ് ഉണ്ണിത്താന്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി പരസ്യ പ്രതികരണങ്ങള്‍ നടത്തുന്ന ഉണ്ണിത്താന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഷജീര്‍ പറഞ്ഞു. ഉണ്ണിത്താന്റെ കയ്യിലുള്ള ഡയറിയും മറ്റു വിവരങ്ങളും പുറത്തുവിട്ടാല്‍ നന്നായിരിക്കുമെന്നും തങ്ങളും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉണ്ണിത്താന്റെ കൂടെ നടക്കുന്ന ആളുകളെ എന്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമെന്ന് ഷജീര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്തുവര്‍ഷമായി ഉണ്ണിത്താന്‍ സമരരംഗത്ത് എവിടെയായിരുന്നുവെന്നും പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും ഷജീര്‍ ചോദിച്ചു. പോലീസിന്റെ മര്‍ദനമേറ്റതും ജയിലില്‍ കിടന്നതുമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിഞ്ഞുനോക്കാന്‍ പോലും എംപി തയ്യാറായിട്ടില്ല. സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ചോര കൊടുത്ത് പോരാടിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെന്നും ഷജീര്‍ വ്യക്തമാക്കി.

കുണ്ടറയില്‍ നാല്‍പ്പതിനായിരം വോട്ടിന് തോറ്റയാളാണ് ഇപ്പോള്‍ തന്നെ ഉപദേശിക്കാന്‍ വരുന്നതെന്ന് ഉണ്ണിത്താനെ പരിഹസിച്ചുകൊണ്ട് ഷജീര്‍ പറഞ്ഞു. ഉണ്ണിത്താനെപ്പോലെ നാലഞ്ചു തവണ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച് തോറ്റ ചരിത്രം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് താന്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായത്.

ഉണ്ണിത്താനെപ്പോലൊരാള്‍ ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ നടത്തുന്നതും പാര്‍ട്ടിക്കെതിരെ നിരന്തരം സംസാരിക്കുന്നതും അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഷജീര്‍ കൂട്ടിച്ചേര്‍ത്തു. ഉണ്ണിത്താന്റെ മുന്‍കാല ചരിത്രങ്ങള്‍ തങ്ങളെക്കൊണ്ട് പറയിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് ഇത്തരക്കാരായ നേതാക്കളുടെ നിലപാടുകള്‍ കാരണമാണ്.

ആര്‍ക്കാണ് പാര്‍ട്ടി വഞ്ചകനെന്നും വര്‍ഗ്ഗ വഞ്ചകനെന്നും ഉള്ള പട്ടം ചേരുകയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായി മനസിലാകും. പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് ഉണ്ണിത്താന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പിന്തിരിയണമെന്ന് ഷജീര്‍ ആവശ്യപ്പെട്ടു.

അപ്പപ്പോ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന ചില ആളുകളുണ്ടെന്ന് നേമം ഷജീറിന്റെ പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. മുന്‍പ് രമേശ് ചെന്നിത്തലയുടെ ആളായിരുന്നുവെന്നും പിന്നീട് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഗ്രൂപ്പ് മാറിയതാണെന്നുമായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എത്രാം സ്ഥാനത്താണ് പോയതെന്നും ഉണ്ണിത്താന്‍ ചോദിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpi#ramesh chennithala#എംപി#ജില്ല#തിരുവനന്തപുരം#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളികേരളത്തിൽ മികച്ച ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ എംപി: ‘ഞാൻ യു ഗ്രൂപ്പിൽ’പള്ളി പെരുന്നാളിൽ അയ്യപ്പഭക്തിഗാനം പാടുന്നത് വിലക്കി; എതിർത്തയാളെ നാട്ടുകാർ പുറത്താക്കി: അഞ്ച് പാട്ടുകൾ പാടിച്ച് വികാരി
പൂർണ്ണ പേജ് കാണുക ›