ഹോം › ദേശീയം

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

By Metro Journal Team · 24 Nov 2026, 03:40 PM

ടിവികെ എംഎൽഎ സി. അരുൾ വിഘ്നേഷ് ജില്ലാ കലക്റ്റർക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ആരോപണം ഉയർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ കോടതി ചോദ്യം ചെയ്തു. ഇത്രയും കാലം നിങ്ങൾ എന്താണ് ചെയ്തത്, ആരെയെങ്കിലും സംരക്ഷിക്കാനാണോ അധികൃതരുടെ ശ്രമമെന്നും കോടതി ചോദിച്ചു. കേസ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കാനും ജസ്റ്റിസ് ലക്ഷ്മിനാരായണൻ നിർദേശിച്ചിട്ടുണ്ട്.

ജൂലൈ 31ന് നൽകിയ നോട്ടീസിൽ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു ചോദിച്ച കോടതി നടപടി സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തിയതിൽ വിശദീകരണം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കലക്റ്ററുടെ പരാതിയിൽ എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. ജോൺ സത്യൻ കോടതിയെ അറിയിച്ചു. ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിഎൻഎസ് സെക്ഷൻ 75,78,79 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സർക്കാർ പരാതിക്കാരിയുമായി സംസാരിച്ച് അവർക്ക് സംരക്ഷണം ഉറപ്പാക്കണം. ഒരു സ്ത്രീയുടെ പ്രശ്നങ്ങൾ മനസിലാക്കാൻ നിങ്ങൾ സ്ത്രീയാകേണ്ട കാര്യമില്ല. ചീഫ് സെക്രട്ടറിയായാലും ശുചീകരണ തൊഴിലാളിയായാലും ലൈംഗിക പീഡനത്തിൽ നിന്ന് സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു. പരാതിക്കാരിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിലും കോടതി അത‌ൃപ്തി പ്രകടിപ്പിച്ചു. കേസ് എസ് പിയേക്കാൾ മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#rape case#ചെന്നൈ#ജില്ല#നടപടി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻരാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണംസവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യംനവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണംഎൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന
പൂർണ്ണ പേജ് കാണുക ›