ഹോം › സിനിമ

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

By Metro Journal Team · 22 Nov 2026, 10:00 AM

മാജിക്ക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'മായൻ' ചാപ്റ്റർ വണ്ണിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാള സിനിമയിൽ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പുതിയ സിനിമാറ്റിക് ലോകം തുറക്കാനുള്ള ഒരുക്കത്തിലാണ് ജയസൂര്യ നായകനാകുന്ന ‘മായൻ – ചാപ്‌റ്റർ 1’. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ പിന്നാമ്പുറത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പതിവ് മാസ് ആക്ഷൻ സിനിമകളുടെ വഴിയിലല്ല, പ്രേക്ഷകന്റെ മനസ്സിൽ ഭയം, ആകാംക്ഷ, സംശയം എന്നിവ ഒരേസമയം നിറയ്ക്കുന്ന അവതരണമാണ് ട്രെയിലർ മുന്നോട്ടുവെക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം ആഗോള റിലീസിന് ഒരുങ്ങുകയാണ്.

ട്രെയിലറിന്റെ ആദ്യ നിമിഷങ്ങൾ തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന വാചകങ്ങളും പിന്നാലെയെത്തുന്ന പ്രായമായ സ്ത്രീയുടെ സാന്നിധ്യവും കഥയ്ക്ക് പിന്നിൽ സാധാരണ സംഭവങ്ങൾക്കപ്പുറമുള്ള എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നുവെന്ന സൂചന നൽകുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ പുരാതനമായ ആചാരങ്ങളെയും നിഗൂഢമായ ചടങ്ങുകളെയും ഓർമിപ്പിക്കുന്ന അന്തരീക്ഷമാണ് കാണാനാകുന്നത്.

ട്രെയിലർ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ചോദ്യം കറുത്തച്ചൻ ആരാണെന്നതാണ്?. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന കാര്യത്തിലും അണിയറപ്രവർത്തകർ സസ്പെൻസ് നിലനിർത്തുന്നു. എന്നാൽ ഈ കഥാപാത്രത്തെക്കുറിച്ച് നേരത്തേ പുറത്തുവന്ന ടീസർ നൽകിയ സൂചനകളും ഇപ്പോഴത്തെ ട്രെയിലറിലെ ദൃശ്യങ്ങളും ചേർത്തുവായിക്കുമ്പോൾ സിനിമയുടെ പ്രമേയം കൂടുതൽ കൗതുകകരമാകുന്നുണ്ട്.

ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണ യാത്രയായിട്ടാണ് ചിത്രത്തിൻ്റെ സഞ്ചാരം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിൽ കാണുന്ന ശ്മശാനവും കാടിനുള്ളിലെ രംഗങ്ങളും പഴയ വീടുകളും അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും കഥയിൽ നിർണായകമാകുമെന്ന് തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ജയസൂര്യയുടെ കഥാപാത്രം ഈ ദുരൂഹതകളുടെ എത്രത്തോളം ആഴത്തിലേക്കാണ് കടക്കുന്നതെന്നത് സിനിമയുടെ പ്രധാന ആകാംക്ഷയാണ്. ആരാണ് ഈ കുടുംബങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ? അവരുടെ ജീവിതത്തിൽ കറുത്തച്ചനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾക്ക് എന്ത് പങ്കാണുള്ളത്? അന്വേഷണ ഉദ്യോഗസ്ഥനായ ജേസൺ വർഗീസ് ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഫൈസൽ അലിയുടെ ഛായാഗ്രഹണം സിനിമയുടെ അന്തരീക്ഷത്തിന് വലിയ കരുത്ത് നൽകുന്നുണ്ട്. അന്യരാജ്യങ്ങളിലെ നഗരത്തിന്റെ ആധുനിക കാഴ്ചകളും പഴയ വീടുകളുടെ ഇരുണ്ട അന്തരീക്ഷവും കാടിനുള്ളിലെ ദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ദുരൂഹതയ്ക്ക് കൂടുതൽ തീവ്രത നൽകുന്നു. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും ദൃശ്യങ്ങളുടെ വേഗതയും ട്രെയിലറിനെ ഒരു സിനിമാറ്റിക് അനുഭവമാക്കുന്നുണ്ട്.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്. രാജീവ് ഗോവിന്ദനാണ് നിർമ്മാണം. ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ പി എ സി ലീല, ജെയിംസ് ഏലിയ, ജയരാജ് വാര്യർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വിപിൻ കുമാർ വി, സ്റ്റിൽസ്: സിനത് സേവ്യർ, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്, മ്യൂസിക് റൈറ്റ്സ്: യൂണിവേഴ്സൽ മ്യൂസിക്, ട്രെയ്‌ലർ എഡിറ്റ്: ബസോദ് ടി ബാബുരാജ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jayasurya#Malayalam Movie#mayan#trailer

ബന്ധപ്പെട്ട വാർത്തകൾ

തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യംധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവിഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻസീതയിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, ‘ഒ എം’ ഈ വെള്ളിയാഴ്ച പ്രദർശനത്തിന്ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകും
പൂർണ്ണ പേജ് കാണുക ›