ഹോം › സിനിമ

​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

By Metro Journal Team · 20 Nov 2026, 02:04 PM

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയ ചിത്രമായ ‘കഭി ഖുഷി കഭി ഗം’ പുറത്തിറങ്ങിയിട്ട് 25 വർഷമായിരിക്കുകയാണ്. ചിത്രത്തിലെ റായ്ചന്ദ് കുടുംബത്തിന്‍റെ ആഡംബര വീട് ഇനി ആരാധകർക്ക് നേരിട്ട് സന്ദർശിക്കാം. സിനിമയുടെ 25-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മുംബൈയിൽ ചിത്രത്തിലെ വീടിന്‍റെ പുനരാവിഷ്കാരം ഒരുക്കിയിരിക്കുകയാണ് ഓൺലൈൻ താമസസൗകര്യ പ്ലാറ്റ്ഫോമായ എയർബിഎൻബി.

ഡിസംബർ ഒന്ന് മുതൽ ആറ് വരെയാണ് പ്രത്യേക സന്ദർശനാനുഭവം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പൂജയുടെ (പൂ) വസ്ത്രശേഖരം, കുടുംബത്തിന്‍റെ പഠനമുറി, വിശാലമായ ഗോവണി എന്നിവയെല്ലാം ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. സിനിമയിലെ ഓർമകൾ കോർത്തിണക്കിയ ഓഡിയോ ടൂറും സന്ദർശകർക്ക് ആസ്വദിക്കാം. കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ചലഞ്ചിൽ പങ്കെടുക്കാനും സിനിമയുടെ പ്രമേയമായ സ്നേഹത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് വ്യക്തിപരമായ കുറിപ്പെഴുതാനും അവസരമുണ്ട്. സന്ദർശകർക്ക് സമ്മാനവും ലഭിക്കും.

കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ച കരീന കപൂർ, ഹൃത്വിക് റോഷൻ, സംവിധായകൻ കരൺ ജോഹർ എന്നിവരാണ് ഈ അനുഭവത്തിന്‍റെ വെർച്വൽ അവതാരകരായി എത്തുന്നത്. എന്നാൽ ഇവരുടെ നേരിട്ടുള്ള സാന്നിധ്യം പരിപാടിയിൽ ഉണ്ടാകില്ലെന്ന് എയർബിഎൻബി വ്യക്തമാക്കിയിട്ടുണ്ട്.

ആറ് ദിവസങ്ങളിലായി ആകെ 180 പേർക്കാണ് പ്രവേശനം. നവംബർ 23 ഉച്ചയ്ക്ക് 12 മണി മുതൽ എയർബിഎൻബി വെബ്സൈറ്റിലൂടെ ബുക്കിങ് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. ഒരാൾക്ക് ഒരു സഹായിയെയും ഒപ്പം കൊണ്ടുപോകാം. എന്നാൽ വേദിയിലേക്കും തിരിച്ചുമുള്ള യാത്രാച്ചെലവ് സന്ദർശകർ തന്നെ വഹിക്കണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#movie#mumbai#മുംബൈ#യാത്ര#സിനിമ#സൗജന്യം

ബന്ധപ്പെട്ട വാർത്തകൾ

ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻഇനിമേ ഇപ്പടി താൻ… ‘ഒ.എം’ ട്രെയ്‌ലർ വൻ ട്രെൻഡിങ്; 12 മണിക്കൂർ കൊണ്ട് ഒരു കോടിക്ക് മേൽ വ്യൂസ്സീതയിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, ‘ഒ എം’ ഈ വെള്ളിയാഴ്ച പ്രദർശനത്തിന്ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകുംകരാർ ഒപ്പിട്ട സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി; ബോളിവുഡ് ലോബിക്കെതിരെ തുറന്നടിച്ച് വിവേക് ഒബ്‌റോയ്ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’
പൂർണ്ണ പേജ് കാണുക ›