ഹോം › സിനിമ

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

By Metro Journal Team · 24 Nov 2026, 04:05 PM

ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ ഒടിടിയിലേക്ക്. ചിത്രം നവംബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 589 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സൽഗോങ്കർ എന്ന കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്ത്, ഇഷിത ദത്ത, രജത് കപൂർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രത്തിന്‍റെ യഥാർഥ പതിപ്പായ മലയാളത്തെ കടത്തുവെട്ടിയ തിരക്കഥയാണ് ഹിന്ദിയിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹിന്ദി ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മലയാളം പതിപ്പിൽ നിന്ന് വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണ് ഇതിലുള്ളത്. ഹിന്ദിവച്ച് നോക്കുമ്പോൾ മലയാളത്തിലെ ദൃശ്യം 3 വളരെ മോശമാണെന്നാണ് പൊതു അഭിപ്രായം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഓഫീസിൽ#ചിത്രം#ദൃശ്യം#പ്രതി#ബോക്സ്

ബന്ധപ്പെട്ട വാർത്തകൾ

ക്രിസ്മസിന് തിയേറ്ററുകൾ കീഴടക്കാൻ എസ്.ഐ. ടി.എസ്. ലൗലജൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഡിസംബർ 24-ന് എത്തുംരാമായണ’ത്തിനായി മൂന്ന് വർഷത്തെ സമർപ്പണം; എ.ആർ. റഹ്മാൻ വേണ്ടെന്നുവെച്ചത് 12 സിനിമകൾപുണ്യാളൻ അഗർബത്തീസ് 2 ന്‍റെ കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞപ്പോ അവരെന്നെ പടമാക്കി; നൈല ഉഷമകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങിആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്
പൂർണ്ണ പേജ് കാണുക ›