ഹോം › സിനിമ

പുണ്യാളൻ അഗർബത്തീസ് 2 ന്‍റെ കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞപ്പോ അവരെന്നെ പടമാക്കി; നൈല ഉഷ

By Metro Journal Team · 23 Nov 2026, 08:49 AM

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും നൈല ഉഷയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മായന്‍. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ഭാര്യയും ഭര്‍ത്താവുമായെത്തി കൈയടി നേടിയ ജോഡിയാണ് ഇരുവരും. മായനിലും ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരുമെത്തുന്നത്. മായനിലേക്കുള്ള തന്‍റെ എൻട്രയെക്കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ.

ഈ സിനിമയിലേത്തുമ്പോൾ എന്‍റെ എറ്റവും വലിയ ധൈര്യം ജയസൂര്യ എന്ന സുഹൃത്താണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്ന സിനിമയാണിത്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാന്‍ ഒരിക്കലും ഡിഫറന്‍റ് ആയൊരു ഭാര്യ ആകത്തേയില്ല. വളരെയധികം സ്‌നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനില്‍ നിങ്ങള്‍ എങ്ങനെ കണ്ടുവോ, അതേ പോലെ അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുന്നൊരു ഭാര്യയായിട്ടാണ് ഈ സിനിമയിലും ഞാന്‍ അഭിനയിക്കുന്നത്.’ എന്നാണ് സിനിമയുടെ ട്രെയിലർ ലോഞ്ചിൽ നൈല പറഞ്ഞത്.

പിന്നാലെ പുണ്യാളൻ അഗർബത്തീസ് 2 ൽ ഇല്ലാതിരുന്നതിന്‍റെ കാരണത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ‌ അത് നിങ്ങൾ ജയേട്ടനോട് ചോദിക്കൂ എന്നാണ് നൈല പറഞ്ഞത്. എന്നാൽ ജയസൂര്യ അതിന് സംവിധായകനോട് ചോദിക്കാനെ പറയൂ എന്നും അവർ പറഞ്ഞു.

“സത്യത്തിൽ പുണ്യാളൻ അഗർബത്തീസ് 2 ന്‍റെ കഥ എന്നോട് പറഞ്ഞപ്പോ ആ തിരക്കഥ എനിക്ക് ഇഷ്ടമായില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞതു കൊണ്ട് അവര്‍ എന്നെ പടമാക്കിയതാണ്” എന്നാണ് നൈല ഉഷ തമാശരൂപേണ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#movie#അഗർബത്തീസ്#എന്നാണ്#ഞാന്‍#പുണ്യാളൻ#സിനിമ

ബന്ധപ്പെട്ട വാർത്തകൾ

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങിആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവിഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻഇനിമേ ഇപ്പടി താൻ… ‘ഒ.എം’ ട്രെയ്‌ലർ വൻ ട്രെൻഡിങ്; 12 മണിക്കൂർ കൊണ്ട് ഒരു കോടിക്ക് മേൽ വ്യൂസ്സീതയിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, ‘ഒ എം’ ഈ വെള്ളിയാഴ്ച പ്രദർശനത്തിന്
പൂർണ്ണ പേജ് കാണുക ›