ദീപാവലി ആഘോഷത്തിന് കാർബൈഡ് ഗൺ: മധ്യപ്രദേശിൽ 122 കുട്ടികൾ ആശുപത്രിയിൽ, 14 പേരുടെ കാഴ്ച പോയി
ദീപാവലി ആഘോഷത്തിന് കാർബൈഡ് ഗൺ ഉപയോഗിച്ചതിനെ തുടർന്ന് കണ്ണിന് ഗുരുതര പരുക്കേറ്റ് മധ്യപ്രദേശിൽ 122 കുട്ടികൾ ആശുപത്രിയിൽ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 14 കുട്ടികളുടെ കാഴ്ചശക്തി പൂർണമായും നഷ്ടമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വിദിഷ ജില്ലയിൽ നിന്നുള്ള കുട്ടികളാണ് കുടുതലും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. കാർബൈഡ് ഗൺ വിൽപ്പന നിരോധിച്ച് കൊണ്ട് ഒക്ടോബർ 18ന് ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്
150 മുതൽ 200 രൂപ വരെ വിലമതിക്കുന്നതാണ് കാർബൈഡ് ഗണ്ണുകൾ. ഇവ അനധികൃതമായി വിറ്റതിന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കണ്ണുകൾക്ക് നേരിട്ട് ക്ഷതമുണ്ടാക്കും. പ്ലാസ്റ്റിക് അല്ലെങ്കിൽ ടിൻ പൈപ്പുകളിൽ വെടിമരുന്നും കാത്സ്യം കാർബൈഡും അടക്കം നിറച്ചാണ് ഇത്തരം ഗൺ ഉണ്ടാകുന്നത്.