ഹോം › ദേശീയം

13കാരി മകളെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ചു; കൂട്ടുനിന്ന ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ

By MJ Desk · 05 Jun 2025, 05:02 PM

ഉത്തരാഖണ്ഡിൽ 13 വയസുകാരി മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തിൽ ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ. ഹരിദ്വാർ ബിജെപിയുടെ മുൻ ഓഫീസ് ഭാരവാഹിയായിരുന്ന യുവതിയാണ് പിടിയിലായത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ സുമിത് പട്വാളിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. അടുത്തിടെ 13കാരി മകൾ പിതാവിനൊപ്പം താമസിക്കാൻ ആരംഭിച്ചിരുന്നു. പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അച്ഛനോട് തുറന്നുപറഞ്ഞു. അമ്മയുടെ കാമുകനും കൂട്ടുകാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അമ്മ അതിന് കൂട്ടുനിന്നെന്നും കുട്ടി വെളിപ്പെടുത്തി തുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. എന്നാൽ യുവതി ബിജെപിയുടെ നിലവിലെ ഭാരവാഹി അല്ലെന്ന് ഹരിദ്വാർ ബിജെപി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ ബിജെപിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പുറത്താക്കിയിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›