ഹോം › ദേശീയം

ബംഗാളിൽ 8 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

By MJ Desk · 18 Jun 2025, 03:22 PM

പശ്ചിമ ബംഗാളിൽ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. ബൻകുറ ജില്ലയിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് ലാലു പ്രസാദ് ലോഹർ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു എട്ട് വയസുകാരിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ബലാത്സംഗത്തിന് പിന്നാലെ ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് നാട്ടുകാർ കാണുകയും ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ നാട്ടുകാർ കൂടി പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് യുവാവ് സമ്മതിച്ചു. തുടർന്ന് നാട്ടുകാർ കൂട്ടമായി യുവാവിനെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›