ഹോം › ദേശീയം

പെൻഷൻ വാങ്ങാൻ ഇടുപ്പെല്ല് തകർന്ന 73-കാരിയെ തള്ളുവണ്ടിയിൽ ബാങ്കിലെത്തിച്ചു; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ക്ഷമാപണവുമായി ബാങ്ക്

By Metro Desk · 08 Jun 2026, 05:51 PM

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പെൻഷൻ തുക പിൻവലിക്കാനായി ഇടുപ്പെല്ല് തകർന്ന് നടക്കാൻ കഴിയാത്ത 73 വയസ്സുകാരിയെ തള്ളുവണ്ടിയിൽ ബാങ്കിലെത്തിക്കേണ്ടി വന്ന സംഭവത്തിൽ ബാങ്ക് അധികൃതർ ഒടുവിൽ ക്ഷമ ചോദിച്ചു. കടുത്ത വെയിലിൽ തടി കൊണ്ടുള്ള ചെറിയ തള്ളുവണ്ടിയിൽ കുടയും ചൂടി വൃദ്ധയെ ബാങ്കിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വൻ ജനരോഷത്തിന് കാരണമാവുകയും ചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ നടപടി.

​ഫത്തേഗഡ് സ്വദേശിയായ കിഷൻ പ്യാരി (73) എന്ന വൃദ്ധയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വൈദ്യുതി വകുപ്പിൽ നിന്ന് വിരമിച്ച ഇവരുടെ പരേതനായ ഭർത്താവിന്റെ പെൻഷൻ തുക കൈപ്പറ്റാനായാണ് ഇവർ ബാങ്കിലെത്തിയത്. ഇടുപ്പെല്ലിന് പരിക്കേറ്റ് പൂർണ്ണമായും കിടപ്പിലായ വൃദ്ധയ്ക്ക് നേരിട്ടെത്താതെ പണം നൽകില്ലെന്ന് ബാങ്ക് ജീവനക്കാർ കടുപ്പിച്ചു പറഞ്ഞതായാണ് വിവരം. ഇതോടെയാണ് ബന്ധുക്കൾക്ക് ഇവരെ തള്ളുവണ്ടിയിൽ കിടത്തി ബാങ്കിലേക്ക് എത്തിക്കേണ്ടി വന്നത്.

​ബാങ്ക് മാനേജർ വീട്ടിലെത്തി മാപ്പ് പറഞ്ഞു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ബാങ്ക് അധികൃതരുടെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ വിമർശനങ്ങൾ ശക്തമാവുകയും ചെയ്തതോടെ ബാങ്ക് പ്രതിരോധത്തിലായി. തുടർന്ന് ഫറൂഖാബാദിലെ ബ്രാഞ്ച് മാനേജർ പ്രവേഷ് വർമ്മ വൃദ്ധയുടെ വീട്ടിലെത്തി നേരിട്ട് ക്ഷമാപണം നടത്തുകയും പെൻഷൻ തുക വീട്ടിൽ കൈമാറുകയും ചെയ്തു.

​മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമായി ബാങ്കുകൾ ‘ഡോർസ്റ്റെപ്പ് ബാങ്കിംഗ്’ (വീട്ടുപടിക്കൽ സേവനം) ഉറപ്പാക്കണമെന്ന നിയമങ്ങൾ നിലനിൽക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഒരു വീഡിയോ വൈറലായതിന് ശേഷം മാത്രം അധികൃതർ നടപടിയെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും കടുത്ത അമർഷം ഉയരുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›