{"vars":{"id": "89527:4990"}}

മുത്തച്ഛന്റെ മരണം അറിയിക്കുന്ന സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
 

 

ഗുജറാത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ബിഹാർ സ്വദേശിയും രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിൻസ് കുമാറാണ്(20) മരിച്ചത്. സംഭവത്തിൽ പ്രതിയായ ബിഹാർ സ്വദേശി ബിപിൻ കുമാർ അറസ്റ്റിലായി. ഇയാളുടെ സഹായി ബ്രിജേഷ് ഗോണ്ഡ് ഒളിവിലാണ്.

പ്രിൻസിന്റെ മുത്തച്ഛൻ അടുത്തിടെ മരിച്ചിരുന്നു. ഇതോർമിപ്പിച്ച് ഫേസ്ബുക്കിൽ പ്രിൻസ് സ്റ്റോറി ഇട്ടു. ഇതിന് ബിപിൻ ചിരിക്കുന്ന സ്‌മൈലി ഇട്ടതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. ആദ്യം ഫോണിലൂടെയും പിന്നീട് നേരിട്ടും തർക്കം നടന്നു

തർക്കത്തിനിടയിൽ ബിപിൻ പ്രിൻസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രിൻസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടാം പ്രതിയായ ബ്രിജേഷ് തടഞ്ഞുവെച്ചു. ഗുരുതരമായി പരുക്കേറ്റ പ്രിൻസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇതിന് മുമ്പായി പ്രതികൾക്കെതിരെ മരണമൊഴിയും ഇയാൾ നൽകിയിരുന്നു