അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്, നാല് പേരെ കാണാനില്ലെന്ന് പരാതി
Jun 16, 2025, 08:17 IST
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ പ്രദേശവാസികളായ നാല് പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. രണ്ട് വയസ്സുള്ള കുട്ടി അടക്കം നാല് പേരെയാണ് കാണാതായത്. ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ 80 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും വിമാന ദുരന്തത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തുവന്നേക്കും.