ഹോം › ദേശീയം

വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘം; കേന്ദ്ര നിലപാടിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

By MJ Desk · 22 May 2025, 05:00 PM

പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യൻ നിലപാട് വിശദീകരിക്കാനായി വിദേശപര്യടനത്തിന് സർവകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. കേന്ദ്ര നീക്കത്തെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്നതിനിടെയാണ് ആനന്ദ് ശർമയുടെ പ്രശംസ. നേരത്തെ ശശി തരൂരും കേന്ദ്ര നിലപാടിനെ സ്വാഗതം ചെയ്തിരുന്നു പാകിസ്ഥാൻ സൈനിക സ്ഥാപനത്തിന്റെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്ക് സംബന്ധിച്ച് ‘ആഗോള പൊതുജനാഭിപ്രായം ബോധവൽക്കരിക്കാൻ’ ആവശ്യമായ ഒരു പ്രധാനപ്പെട്ട സംരംഭം ആണ് ഈ നയതന്ത്ര നീക്കമെന്ന് ആനന്ദ് ശർമ്മ വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഖത്തർ, എത്യോപ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എംപിമാരുടെ സംഘത്തിൽ ആനന്ദ് ശർമ്മയും ഉൾപ്പെടുന്നുന്നുണ്ട്. സർക്കാരിന്റെ നടപടികൾക്ക് തങ്ങളുടെ പാർട്ടി നൽകിയ പിന്തുണയും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. ഇന്ത്യ രക്തം ചിന്തിയിട്ടുണ്ട്. നമ്മൾ വലിയ വില നൽകി. നമ്മുടെ പ്രതികരണങ്ങളിൽ നമ്മൾ സംയമനം പാലിച്ചു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. ഇത് പ്രതികാരത്തിനുള്ള സമയമായിരുന്നു, പക്ഷേ അത് നിയന്ത്രിതവും കൃത്യവുമായിരുന്നു. അത് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›