ഹോം › ദേശീയം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

By Metro Journal Team · 13 Nov 2026, 04:21 PM

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളവരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായ ആളുകളെക്കുറിച്ചുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഫോണ്‍ ചോര്‍ത്തുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

തുറന്ന സംവാദത്തിന് തയ്യാറാകാന്‍ രാഹുല്‍ ഗാന്ധി, മോദിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ചു. ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കോണ്‍ഗ്രസ്സ് പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ വീണ്ടും വെല്ലുവിളിയുമായി രംഗത്തെത്തിയത്. വിദേശ ശക്തികളുടെ സ്വാധീനത്തില്‍ ആരാണുള്ളതെന്നും, അവര്‍ എത്ര കാലമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും സംവാദത്തിലൂടെ പുറത്തുവരുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാം, കാരണം അദ്ദേഹം എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. എന്റെ വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുന്നു. അദ്ദേഹം നേരിട്ടുള്ള ഒരു സംവാദത്തിന് തയ്യാറാകുന്ന ദിവസം, വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും, ആരാണ് ദേശവിരുദ്ധന്‍ എന്നും, അവര്‍ എത്ര കാലമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അദ്ദേഹം എന്നോട് സംവാദത്തിന് തയ്യാറാകട്ടെ. എപ്പോള്‍ വേണമെങ്കിലും, എവിടെ വെച്ചും- രാഹുല്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#narendra modi#rahul gandhi#നരേന്ദ്ര മോദി#ന്യൂഡൽഹി#മോദി#രാഹുൽ ഗാന്ധി

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
പൂർണ്ണ പേജ് കാണുക ›