ഹോം › ദേശീയം

കറാച്ചിയിലും ഇസ്ലാമാബാദിലും ആക്രമണം നടത്തി; സ്ഥിരീകരിച്ച് സൈന്യം, ദൃശ്യങ്ങളും പുറത്തുവിട്ടു

By MJ Desk · 12 May 2025, 03:24 PM

പാക്കിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. വെടിനിർത്തലിന് ശേഷം ഓപറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം അറിയിച്ചത്. ആകാശ് പ്രതിരോധ മിസൈൽ അടക്കം ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. നൂർഖാൻ, റഹിം യാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നിർമിതമാണെന്നും സേന അറിയിച്ചു പാക്കിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. ഇന്ത്യ പാക്കിസ്ഥാനിൽ ലക്ഷ്യം വെച്ച പ്രദേശങ്ങളും ചില വീഡിയോകളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പാക്കിസ്ഥാനുണ്ടായ നഷ്ടങ്ങൾക്ക് അവർ മാത്രമാണ് ഉത്തരവാദിയെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›