ഹോം › ദേശീയം

പേരിൽ പോലും പാക്കിസ്ഥാൻ വേണ്ടെന്ന് ബേക്കറി ഉടമ; മൈസൂർ പാക് ഇനി മൈസൂർ ശ്രീ

By MJ Desk · 23 May 2025, 05:20 PM

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു ബേക്കറി, ‘പാക്’ എന്ന് പേരിൽ വരുന്ന മധുരപലഹാരങ്ങളുടെ പേര് മാറ്റി. കടയുടമയുടെ തീരുമാനം അനുസരിച്ച്, ഈ മധുരപലഹാരങ്ങളുടെ പേരിനൊപ്പം ‘പാക്’ എന്നതിന് പകരം ‘ശ്രീ’ എന്ന് ചേർക്കും. ഇനി മുതൽ ‘മോട്ടി പാക്ക്’ എന്നത് ‘മോട്ടി ശ്രീ’ എന്നും ‘ഗോണ്ട് പാക്ക്’ എന്നത് ‘ഗോണ്ട് ശ്രീ’ എന്നും അറിയപ്പെടും. മധുരപ്രിയരുടെ ഇഷ്ട വിഭവമായ ‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’ എന്ന പേരിലായിരിക്കും ഈ ബേക്കറിയിൽ വിൽക്കുക. മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള ‘പാക്’ എന്ന വാക്കിന് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത നിലനിൽക്കെയാണ് ബേക്കറി ഉടമയുടെ ഈ നടപടി. കന്നടയിൽ ‘പാക്’ എന്ന വാക്കിന് ‘മധുരം’ എന്നാണ് അർത്ഥം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›