ഹോം › ദേശീയം

ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍രാജ്; 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ക്യാമ്പ് തകര്‍ത്തു

By News Desk · 02 Jun 2025, 09:26 AM

ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡൊസര്‍രാജ്. 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ജങ്പുരയിലെ മദിരാശി ക്യാമ്പ് സര്‍ക്കാര്‍ പൊളിച്ചു നീക്കി. പുനരധിവാസത്തിനുള്ള സൗകര്യമൊരുക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ബിജെപി സര്‍ക്കാരിന്റെ ഈ നടപടി. അനധികൃത കയ്യേറ്റവും അഴുക്കു ചാല്‍ ശുചീകരണവും ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. 500 ലധികം തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ താമസിക്കുന്ന മദിരാശി കോളനി സര്‍ക്കാര്‍ പൊളിച്ചു നീക്കി. പുനരധിവാസ നടപടിപൂര്‍ത്തീകരിച്ച ശേഷമേ ഒഴിപ്പിക്കാവു എന്ന ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം മറികടന്നാണ് ബുള്‍ഡോസ് രാജ് നടപ്പിലാക്കിയത്. ഇതോടെ മുഖ്യമന്ത്രി രേഖ ഖുപ്തക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ദില്ലി ഡിവൈഎഫ്ഐ പ്രതികരിച്ചു. 55 വര്‍ഷമായി താമസിക്കുന്ന മേഖല പൊളിച്ച് നീക്കിയതോടെ എങ്ങോട്ട് പോകുമെന്ന് ആശങ്കയിലാണ് ഇവിടെ താമസിച്ചിരുന്നവര്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›