ഹോം › ദേശീയം

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

By MJ Desk · 15 May 2025, 08:28 AM

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ അറസ്റ്റ് ചെയ്യാൻ സാധ്യത. വിജയ് ഷാക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ മധ്യപ്രേദശ് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്നാണ് വിജയ് ഷാ വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇത് വിവാദമായതോടെ ബിജെപി മന്ത്രി മാപ്പ് പറഞ്ഞിരുന്നു താൻ പത്ത് തവണ എങ്കിലും മാപ്പ് ചോദിക്കാൻ തയ്യാറാണെന്നായിരുന്നു വിജയ് ഷായുടെ ഖേദപ്രകടനം. മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടിട്ടും ബിജെപി വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് ഇതുവരെ പുറത്താക്കാൻ തീരുമാനമെടുത്തിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›